LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 17, 2026

മൊകേരി ഗ്രാമപഞ്ചായത്തിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന; ക്വാർട്ടേഴ്സിനും മൂന്ന് കടകൾക്കും പിഴ ചുമത്തി

0
c7f34cb2-a98c-4179-ab3a-26417bdf4ba0
Spread the love

മൊകേരി: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മൊകേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യസംസ്കരണ നിയമങ്ങൾ ലംഘിച്ച മൂന്ന് കടകൾക്കും ഒരു ക്വാർട്ടേഴ്സിനും പിഴ ചുമത്തി.

വള്ളങ്ങാട്ടെ ഇതര സംസ്ഥാന കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ജൈവ-അജൈവ മാലിന്യങ്ങൾ പലസ്ഥലങ്ങളിലായി വലിച്ചെറിഞ്ഞതായി സ്ക്വാഡ് കണ്ടെത്തി. ക്വാർട്ടേഴ്സിന്റെ മുൻവശത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലായിരുന്നു. താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ജൈവസംസ്കരണ ഉപാധികൾ സ്ഥാപിച്ചിരുന്നില്ലെന്നും, അജൈവ മാലിന്യങ്ങൾ പൂർണ്ണമായും ഹരിതകർമ്മ സേനയ്ക്ക് കൈമാറിയില്ലെന്നും പരിശോധനയിൽ വ്യക്തമായി. തുടർന്ന് പഞ്ചായത്തീരാജ് ചട്ടപ്രകാരം ക്വാർട്ടേഴ്സ് ഉടമ യൂസഫ് പി.-ക്ക് 15,000 രൂപ പിഴ ചുമത്തി.

മാലിന്യം തരംതിരിക്കാതെ വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ചതിനും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനും തങ്ങൾ പീടികയിലെ പാറക്കൽ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ്, ദേ തടിയൻസ് തട്ടുകട, വള്ളങ്ങാട് ഹോട്ടൽ ഗുരുസന്നിധി എന്നീ സ്ഥാപനങ്ങൾക്ക് 1,000 രൂപ വീതവും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ഈടാക്കി. തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് ഓഫീസർമാരായ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഷാലിഖ്, മൊകേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജെസ്ന ഷെറീൻ എം. എന്നിവർ നേതൃത്വം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!