LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 14, 2026

അനസ്തേഷ്യയെ തുടർന്നു കുട്ടിയുടെ മരണം :ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട് സന്ദർശിക്കും

0
img_9752
Spread the love

പയ്യന്നൂര്‍: അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായി മരണപ്പെട്ട ഒന്നര വയസുകാരൻ്റെ മരണം ഹൃദയസ്തംഭനമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ
കുട്ടിയുടെ എരമത്തുള്ള വീട് ഇന്ന് വൈകുന്നേരം 5 മണിയോടെ സന്ദർശിക്കും. വീട്ടുകാരിൽ നിന്നും കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും കമ്മീഷൻ വിവരങ്ങൾ ശേഖരിക്കും.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ
ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കുട്ടിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം അഞ്ചിന് രാവിലെയാണ് കളിക്കുന്നതിനിടയില്‍ തെന്നിവീണ കുട്ടിയുടെ മുറിവിന് തുന്നലിടാന്‍ പയ്യന്നൂര്‍ ബിഎംഎച്ച് ആശുപത്രിയില്‍നിന്നും അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ബിഎംഎച്ചില്‍ വെന്റിലേഷനില്‍ കഴിയുന്നതിനിടെഎരമത്തെ ടി. സൂരജ് -വിജീഷ ദമ്പതികളുടെ മകൻ ദേവാന്‍ഷ് ശൗര്യമരണപ്പെട്ടത്.
അതേസമയം ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും പരിശോധന തുടങ്ങി. പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽകണ്ണൂര്‍ ബിഎംഎച്ച് ആശുപത്രിയിലെത്തി ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്തി. നേരത്തെ കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ അനസ്‌തേഷ്യ നല്‍കിയ ഡോക്‌ടർ ക്കെതിരെ പയ്യന്നൂർപോലീസ് കേസെടുത്തിരുന്നു.

കുട്ടി മരണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കുട്ടിയെ ചികിത്സിച്ച പീഡിയാട്രീഷ്യന്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടർ എന്നിവർക്കെതിരേയും കേസെടുക്കുവാന്‍ ചർച്ചയിൽ ധാരണയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!