LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 14, 2026

പണം നൽകാത്തതിന് സ്വന്തം വീടിന് തീയിട്ട് യുവാവ്; കണ്ണൂർ ആയിക്കര സ്വദേശി പിടിയിൽ

0
Screenshot

Screenshot

Spread the love

കണ്ണൂർ: ലഹരിക്ക് അടിമയായ യുവാവ് സ്വന്തം വീടിന് തീയിട്ടു. സംഭവത്തിൽ കണ്ണൂർ ആയിക്കര സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികളാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചത്.

തുടർന്ന് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി കഠിനപ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. കട്ടിലും കിടക്കയും വസ്ത്രങ്ങളും ഉൾപ്പെടെ വീട്ടിനുള്ളിലെ ഒട്ടേറെ വസ്തുക്കൾ തീപിടിത്തത്തിൽ പൂർണമായി കത്തിനശിച്ചിട്ടുണ്ട്.

അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് വീട് കത്തിക്കുന്നതിലേക്ക് നയിച്ചത് എന്നാണ് വിവരം. അഭിഷേകിന്റെ നിരന്തരമായ ശല്യവും ഭീഷണിയും കാരണം മാതാപിതാക്കൾ ഈ വീട്ടിൽനിന്ന് മാറിത്താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് പുലർച്ചെയോടെ യുവാവ് വീടിന് തീയിട്ടത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!