തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. മെഡിക്കൽ സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങി ആരോഗ്യ വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
തളിപ്പറമ്പ് മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഡി.എം.ഒ ഡോ. സച്ചിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട് എന്നിവർ യോഗത്തിൽ സംസാരിച്ചു. മണ്ഡലത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.







