എംഡി എം എയുമായി യുവാവ് അറസ്റ്റിൽ

Screenshot
വിദ്യാനഗർ: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ രണ്ടു ഗ്രാം എംഡി എം എയുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാസറഗോഡ് മുട്ടത്തോടി പന്നിപ്പാറ പൈക്ക ക്വാട്ടേർസിലെ കെ.എ. മുഹമ്മദ് അഫീഫ് (28) നെയാണ് എസ്.ഐ. എസ്. അനൂപും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് ചെങ്കള ഇന്ദിര നഗറിൽ വെച്ചാണ് കെ.എൽ. 14. എ.എഫ് .8136 നമ്പർ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന രണ്ട് ഗ്രാം എംഡി എം എയുമായി യുവാവ് പോലീസ് പിടിയിലായത്.







