ജയിലിൽതടവുകാരനെ മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

Screenshot
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരനെ മുൻവൈരാഗ്യം വെച്ച് മർദ്ദിച്ച സഹതടവുകാരായ രണ്ടു പേർക്കെതിരെ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. കൊച്ചി പള്ളുരുത്തി ആറനാട്ടു ക്ഷേത്ര ഭാഗത്തെ ചാണ്ടി പറമ്പിൽ ഹൗസിൽ ആകാശിൻ്റെ പരാതിയിലാണ് തടവുകാരായ അഫ്സൽ,മനു എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ജൂൺ 3 ന് രാവിലെ 6.45 മണിക്ക് ആണ് സംഭവം10 -ാം ബ്ലോക്കിലെ തടവുകാരനായ പരാതിക്കാരനെ ഒന്നാം പ്രതി ചെങ്കല്ല് തോർത്തിൽ കെട്ടി അടിക്കുകയും നിലത്ത് വീണപരാതിക്കാരനെ രണ്ടാം പ്രതി നടുവിന് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.







