കുട്ടി ഡ്രൈവർ പിടിയിൽ

കണ്ണൂർ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ ഇന്നലെവൈകുന്നേരം 5.50 മണിയോടെ ആയിക്കര പെട്രോൾ പമ്പിന് സമീപം വെച്ചാണ് കെ എൽ. 13. എ.ഡി. 9352 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന 16 കാരനെ കണ്ണൂർ സിറ്റി എസ്.ഐ.എം. പ്രശോഭും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക്
വാഹനം ഓടിക്കാൻ കൊടുത്ത ആസാദ് റോഡിലെവാഹന ഉടമക്കെതിരെ കേസെടുത്തു.







