പാതിവിലയ്ക്ക്സ്‌കൂട്ടർ വാഗ്ദാനം നൽകി വഞ്ചിച്ചതിന് കേസ്.

Screenshot
കണ്ണൂർ: പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് 60,000 രൂപ വാങ്ങി വഞ്ചിച്ച മൂന്നു പേർക്കെതിരെ പരാതിയിൽ കോടതി നിർദേശ പ്രകാരം ടൗൺപോലീസ് കേസെടുത്തു. ചാലാട് മണൽ സ്വദേശിനി എൻ എം അനിതയുടെ പരാതിയിലാണ് തൊടുപുഴ കൊള പ്രചൂരകുളങ്ങരയിലെ അനന്തു കൃഷ്ണൻ, ചാലാട് പി.കെ. പുരത്തെ കെ. ഷൈലജ, മണൽ സ്വദേശിനി സുജാത പ്രഭാകരൻ എന്നിവർക്കെതിരെ കേസെടുത്തത്. പരാതിക്കാരിയിൽനിന്നും കണ്ണൂർ സീഡ് സൊസൈറ്റിയുടെ പ്രൊപ്രൈറ്ററും കോർഡിനേറ്ററും പ്രമോർട്ടറുമായ പ്രതികൾ നാഷണൽ എൻജിഒയുടെ കീഴിൽ 50% സബ് സിഡിയിൽ ടൂവിലർ വാഗ്ദാനം നൽകി പരാതിക്കാരിയുടെ മാതാവിൻ്റെ അക്കൗണ്ടിൽ നിന്നും 2024ജൂലായ് 9 ന്60,000 രൂപപ്രതികളുടെ പേരിലുള്ള പ്രൊഫഷണൽ സർവീസ് ഇന്നവേഷൻ എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് അടപ്പിച്ചതിനു ശേഷം വാഗ്ദാനംചെയ്തസ്കൂട്ടറോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







