കാഞ്ഞിരോട് തണൽ മെഡിസിറ്റിയിൽ സൗജന്യ സർജിക്കൽ സ്ക്രീനിംഗ് ക്യാമ്പ്; അർഹരായവർക്ക് സൗജന്യ ശസ്ത്രക്രിയ, ജൂലൈ 30 വരെ രജിസ്റ്റർ ചെയ്യാം

Screenshot
കണ്ണൂർ: കാഞ്ഞിരോട് തണൽ ബ്രെയിൻ ആന്റ് സ്പൈൻ മെഡിസിറ്റിയിൽ കൈകാലുകളിലെ വൈകല്യങ്ങൾ തിരുത്തുന്നതിനുള്ള (Limb Deformity Correction) സർജിക്കൽ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ മാറ്റിയെടുക്കാൻ കഴിയുന്ന ശാരീരിക വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുകയും, രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സയും പുനരധിവാസ പദ്ധതിയും ലഭ്യമാക്കുകയുമാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
ക്യാമ്പിൽ പരിശോധിക്കുന്ന പ്രധാന രോഗങ്ങൾ:
കുട്ടികളിലെ പേശിസന്ധിമുറുക്കം, ഇടുപ്പെല്ല് സംബന്ധമായ പ്രശ്നങ്ങൾ, കാൽമുട്ട്, കണങ്കാൽ, പാദങ്ങളിലെ വളവുകൾ.
മുതിർന്നവരിലെ എല്ല് തേയ്മാനം, വാതരോഗങ്ങൾ മൂലമുണ്ടാകുന്ന വളവുകൾ.
അപകടങ്ങൾക്കും ഒടിവുകൾക്കും ശേഷമുണ്ടാകുന്ന ശാരീരിക വൈകല്യങ്ങൾ.
പക്ഷാഘാതം (സ്ട്രോക്ക്, പാരാപ്ലീജിയ) എന്നിവയെത്തുടർന്നുണ്ടാകുന്ന കൈ-കാൽ വളവുകൾ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ പ്രശ്നങ്ങൾ.
പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയകൾ ആവശ്യമുള്ള രോഗികളിൽ അർഹരായവർക്ക് പൂർണ്ണമായും സൗജന്യമായും മറ്റുള്ളവർക്ക് വളരെ കുറഞ്ഞ ചിലവിലും ചികിത്സ നൽകാനാണ് തണൽ ലക്ഷ്യമിടുന്നതെന്ന് ഡോക്ടർ ജിയോ സെബാസ്റ്റ്യൻ പറഞ്ഞു.
രജിസ്ട്രേഷൻ വിവരങ്ങൾ:
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 30 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 79947 45001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്താസമ്മേളനത്തിൽ സി.വി. ശുഭലക്ഷ്മി, കെ.കെ. അബ്ദുൾ സത്താർ, എ.പി.എം. ആലപ്പി, അലക്സ് വർഗ്ഗീസ് ജോജോ എന്നിവരും പങ്കെടുത്തു.







