പാലസ്തീൻ ഐക്യദാർഢ്യ റാലിയുംപ്രതിരോധ കലാ കൂട്ടായ്മയും.
പയ്യന്നൂർ: ഡിവൈ.എഫ്.ഐ. പുരോഗമന സാഹിത്യ സംഘം , മഹിളാ അസോസിയേഷൻ
എന്നിവയുടെ ആഭിമുഖ്യത്തിൽ
പയ്യന്നൂരിൽ പാലസ്തീൻ ഐക്യ ദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. സെൻട്രൽ ബസാർ കേന്ദ്രീകരിച്ച് നടന്ന റാലിയിൽ സ്ത്രീകളും യുവാക്കളും എഴുത്തുകാരും കലാ സാംസ്ക്കാരിക പ്രവർത്തകരും ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
കെ വി ലളിത,
എ വി രഞ്ജിത്ത്, പി ശ്യാമള , പി പി അനീഷ ,
ടി വി ചന്ദ്രൻ , സി വി രഹ്നേജ് എന്നിവർ നേതൃത്വം നൽകി.
റാലി പയ്യന്നൂർ ഗാന്ധി പാർക്കിൽ സമാപിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ.മനോജ് കുമാർ പ്രഭാഷണം നടത്തി. വി കെ നിഷാദ് അധ്യക്ഷനായി.
സി പി എം പയ്യന്നൂർ ഏരിയ സെക്രട്ടറി അഡ്വ. പി സന്തോഷ് , കെ വി പ്രശാന്ത് കുമാർ , ഡോ. വി കെ നിഷ എന്നിവർ പ്രസംഗിച്ചു. എം രാജേഷ് സ്വാഗതവും പി.പി.അനീഷ നന്ദിയും പറഞ്ഞു.
ഗായകൻ അലോഷി , സി എം. വിനയ ചന്ദ്രൻ,
കവിത ബാലകൃഷ്ണൻ,
എന്നിവർ ഗാനങ്ങളും
കവിതകളും ആലപിച്ചു.
അനുബന്ധമായി നടന്ന ചിത്രകാര കൂട്ടായ്മ വിനോദ് അമ്പലത്തറ ഉദ്ഘാടനം ചെയ്തു. വർഗീസ് കളത്തിൽ,വിനോദ് പയ്യന്നൂർ,
ലീജ ദിനൂപ്, ശെൽവൻ മേലൂർ , കലേഷ് കലാലയ , തങ്കരാജ് കൊഴുമ്മൽ, സൈമൺ ബി, ബാബു കോടഞ്ചേരി, രോഷ്ണി വിനോദ്, പ്രമോദ് അടുത്തില , എന്നിവർ പ്രതിഷേധ ചിത്രരചനയിൽ പങ്കെടുത്തു.
വി കെ എസ് ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.
