സാമ്പത്തിക ബാധ്യത യുവദമ്പതികൾ ജീവനൊടുക്കി
മഞ്ചേശ്വരം: സാമ്പത്തിക ബാധ്യതയുവ ദമ്പതികൾ വിഷം കഴിച്ച് മരിച്ചു. മഞ്ചേശ്വരം കടമ്പാറിലെ പെയിന്റിംഗ് തൊഴിലാളി അജിത്ത് (35) ,ഭാര്യയും സ്വകാര്യ സ്കൂൾ അധ്യാപികയുമായ ശ്വേത (27) എന്നിവരാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരെയും വീട്ടുമുറ്റത്ത് വിഷം അകത്ത് ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ അജിത്ത് രാത്രി 12 മണിയോടെയുംഇന്ന് പുലർച്ചെ ശ്വേതയും മരണപ്പെട്ടു. ഇന്നലെ രാവിലെവീട്ടിൽ നിന്നും
അജിത്തിന്റെ മാതാവ് പ്രമീള ജോലിക്ക് പോയ സമയത്താണ് ഇരുവരും വിഷം കഴിച്ചത്. മൂന്നു വയസ്സുള്ള മകളെ സഹോദരിയുടെ വീട്ടിലാക്കിയശേഷം തിരിച്ചെത്തിയാണ് ജീവനൊടുക്കാൻ ഇരുവരും വിഷം കഴിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. മഞ്ചേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
