മഹിളാ അസോസിയേഷൻ പയ്യന്നൂർ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നാളെ.

പയ്യന്നൂര്‍: രാമന്തളിയിലെ പോക്‌സോ കേസില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷൻ മാർച്ച് നാളെ നടക്കും. ചൊവ്വാഴ്ചരാവിലെ 10 മണിക്ക് അഖിലേന്ത്യാ സെക്രട്ടറി എന്‍.സുകന്യ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.കെ.ശ്യാമള പ്ര സംഗിക്കും. പ്രകടനംറൂറൽ ബേങ്ക് പരിസരത്ത് നിന്നും ആരംഭിക്കും.
നാടക നടനും പയ്യന്നൂർ ടൗണിലെ ഓട്ടോ ഡ്രൈവറുമായ രാമന്തളിയിലെ കെ.ടി.ഹൗസില്‍ ഉണ്ണികൃഷ്ണനെ(67) ദിവസങ്ങള്‍ക്ക് മുമ്പ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടയില്‍ മറ്റൊരു പോക്സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ പ്രതിയായ ആദ്യത്തെ പോക്സോ കേസിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടാണ് മഹിളാ സംഘടന പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നത്.







