നളചരിതത്തിലെ ‘കേശിനീ മൊഴി’ കഥകളിയിലൂടെ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

പയ്യന്നൂർ:ഫോക്ക്ലാൻഡ് പയ്യന്നൂർ, ഇൻടാക് കാസർഗോഡ് ചാപ്റ്റർ എന്നിവയുടെ നേതൃത്വത്തിൽ ഡോർഫ് കെറ്റൽ കെമിക്കൽസ് ഇന്ത്യയുടെ സഹകരണത്തോടെ പയ്യന്നൂർ എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസിൽ കഥകളി അവതരിപ്പിച്ചു. സ്കൂൾ പാർലമെന്റ്, ഫൈൻ ആർട്സ് ഉദ്ഘാടനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നളചരിതത്തിലെ ‘കേശിനീ മൊഴി’ എന്ന ഭാഗമാണ് അരങ്ങേറിയത്.
തൃശ്ശൂർ ചേലക്കര കഥകളി കൾച്ചറൽ അക്കാദമിയിലെ കലാകാരന്മാരാണ് കഥകളി അവതരിപ്പിച്ചത്. കഥകളിയുടെ വേഷവിധാനങ്ങൾ, ഐതിഹ്യം, കഥാസന്ദർഭങ്ങൾ എന്നിവയെക്കുറിച്ച് കലാമണ്ഡലം സുകുമാരൻ വിശദീകരിച്ചു. പാഠഭാഗങ്ങളിൽ പഠിച്ച കഥാപാത്രങ്ങളെ നേരിൽ കാണാനും കഥകളിയുടെ അവതരണരീതികൾ അടുത്തറിയാനും സാധിച്ചത് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.
ചടങ്ങിൽ യൂണിയൻ സെക്രട്ടറി ജാൻവി പ്രകാശ് സ്വാഗതം പറഞ്ഞു. യൂണിയൻ ചെയർമാൻ ദിയ പി. രാജു അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് കണ്ണൂർ ജില്ലാ യുവതി കോർഡിനേറ്റർ അനിഷ പി.പി. യൂണിയൻ ഉദ്ഘാടനം നിർവഹിച്ചു. ഫോക്ക്ലാൻഡ് പയ്യന്നൂർ ചെയർമാൻ വി. ജയരാജൻ ഫൈൻ ആർട്സ് ഉദ്ഘാടനം ചെയ്തു.
എസ്.എം.സി. ചെയർമാൻ രഘു കെ., പ്രിൻസിപ്പൽ വിനോദ് ഇ.സി., സീനിയർ അസിസ്റ്റന്റ് ഗോപിക (വി.എച്ച്.എസ്.ഇ.), സീനിയർ അസിസ്റ്റന്റ് സുരേഷ് അന്നൂർ എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ ജോയിന്റ് സെക്രട്ടറി ശിഖദാസ് നന്ദിയും പറഞ്ഞു.







