ഇസ്രായേലിൽ ജോലി ചെയ്യുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി 34, 30,000രൂപയും അഞ്ച് പവനും തട്ടിയെടുത്തു

തളിപ്പറമ്പ : ഫേസ്ബുക്ക് വഴിപരിചയപ്പെട്ട്ഇ സ്രായേലിൽ ജോലി ചെയ്യുന്ന യുവതിക്ക് വിവാഹ വാഗ്ദാനം നൽകി 34, 30,000 രൂപയും 5 പവനോളം വരുന്ന സ്വർണ്ണവും കൈക്കലാക്കി വഞ്ചിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ ചിറവക്കിൽ താമസിക്കുന്ന മായ കൂത്തുളിയിൽ ചാക്കോ (39)യുടെ പരാതിയിലാണ് ഡോ. ആൻ്റണി അഗസ്റ്റിനെതിരെ പോലീസ് വഞ്ചനാകുറ്റത്തിനു കേസെടുത്തത്. 2021 ജനുവരി മാസം മുതൽ ഫേസ്ബുക്ക് വഴിപരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും പലതവണകളായി നേരിട്ടും അക്കൗണ്ട് വഴിയും 34, 30000 രൂപയും അഞ്ച് പവനോളം സ്വർണ്ണവും കൈക്കലാക്കിയ ശേഷം വിവാഹം കഴിക്കാതെയും പണംതിരിച്ചു നൽകാതെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







