സോഷ്യൽ മീഡിയയിൽവ്യാജ വീഡിയോ പ്രചരിപ്പിച്ച തിന് കേസ്
കാഞ്ഞങ്ങാട് : സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പോസ്റ്റിനു താഴെയായി മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ മത ചിഹ്നങ്ങൾ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിച്ച് കലാപത്തിനു ശ്രമം പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ആര്യക്കടവിലെ എം.സുബിൻ്റെ പരാതിയിലാണ് അജാനൂർ വാണിയംപാറയിലെ സി.എച്ച് ജാഫർ എന്ന ജാഫർ ചിത്താരിക്കെതിരെ കേസെടുത്തത്. ഈ മാസം അഞ്ചിന് മധു കൊളവയൽ എന്നയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിലെ രാഷ്ട്രീയ പോസ്റ്റിനു താഴെ കമൻ്റ് ബോക്സിലാണ് പ്രതി മുഖ്യമന്ത്രിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ മനപൂർവ്വം മതപരമായ ചിഹ്നങ്ങൾ ദുരുപയോഗം ചെയ്ത് നാട്ടിൽ രാഷ്ട്രീയ കലാപം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
