മലിനജലമൊഴുക്കിയ മീൻലോറി പിടിയിൽ
പയ്യന്നൂർ: ദേശീയ പാതയിൽ പെരുമ്പ പാലത്തിനു സമീപം മത്സ്യവണ്ടിയിൽ നിന്നും ദുർഗന്ധം വമിക്കുന്ന മലിന ജലമൊഴുക്കിയ ലോറി പിടിയിൽ.ഡ്രൈവർക്കെതിരെ പയ്യന്നൂർപോലീസ് കേസെടുത്തു. മീൻലോറി ഡ്രൈവർ തിരുനെൽവേലി ഹരിജന കോളനിയിലെ
നാഗരാജനെ( 36)യാണ് എസ്.ഐ.പി. യദുകൃഷ്ണനും സംഘവും പിടികൂടി കേസെടുത്തത്. ഇന്ന് രാവിലെയാണ് സംഭവം. മലിനജലമൊഴുക്കി ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ടി. എൻ. 74.എ.എം. 0633 നമ്പർ ലോറി കസ്റ്റഡിയിലെടുത്ത് ഡ്രൈവർക്കെതിരെ കേസെടുക്കുകയായിരുന്നു.
കൊയിലാണ്ടിയിൽ നിന്നും മംഗലാപുരത്തേക്ക് മത്സ്യവുമായി പോകുകയായിരുന്ന ലോറിയാണ് പിടിയിലായത്.
