November 10, 2025

ജേസീസ് പരിസ്ഥിതിമിത്ര പുരസ്കാരം പരിസ്ഥിതി പ്രവർത്തകൻ പി പി രാജന് സമ്മാനിച്ചു

fb5b62ca-9a74-4b5c-935c-8f4122a3d2c8.jpg

.

എടാട്ട് :
പയ്യന്നൂർ ജേസീസ് ഏർപ്പെടുത്തിയ
പരിസ്ഥിതിമിത്ര പുരസ്കാരം
കണ്ണൂർ സർവ്വകലാശാല പരിസ്ഥിതി വിഭാഗം മുൻ ഡയറക്ടർ ഡോ. ഖലീൽ ചൊവ്വ പരിസ്ഥിതി പ്രവർത്തകനും കണ്ടൽ വന സംരക്ഷണ മുൻനിര പോരാളിയുമായ പി.പി.രാജന് സമ്മാനിച്ചു. എടാട്ട് കണ്ണൂർ കണ്ടൽ പ്രൊജക്ട് ഹാളിൽ നടന്ന ചടങ്ങിൽ ജേസീസ് മുൻ സോൺ പ്രസിഡൻ്റ് കെ.കെ. സതീഷ് കുമാർ മുഖ്യാതിഥിയായി. പ്രസിഡൻ്റ് സന്ദീപ് ഷേണായ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ കെ.ജിതിൻ, പ്രമോദ് പുത്തലത്ത്, ഡോ. പി.ആർ സ്വരൺ, കേശവതീരം എം ഡി
ഡോ. കേശവൻ വെദിരമന, വി.വി. സുരേഷ്, ഒ.കെ.നാരായണൻ നമ്പൂതിരി, കണ്ണൂർ കണ്ടൽ പ്രൊജക്ട് അസി.മാനേജർ സനൽ സി വിശ്വനാഥ്
എന്നിവർ പ്രസംഗിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger