കേരള വാര്യർ സമാജംകഴക കൂട്ടായ്മയുംമാലകെട്ട് പ്രദർശനവും
തളിപ്പറമ്പ് :
സമസ്ത കേരള വാര്യർ സമാജം തളിപ്പറമ്പ് യൂണിറ്റ്
കഴക കൂട്ടായ്മയും മാലകെട്ട് പ്രദർശനവും തൃച്ചംബരം തുളസി ഹാളിൽ നടന്നു. മുതിർന്ന അംഗം പി.ടി. അച്ചുത വാര്യർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി.ആർ. വാര്യർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി.ഉണ്ണികൃഷ്ണൻ കടന്നപ്പള്ളി “കഴകക്കാർ നേരിടുന്ന പ്രശ്നങ്ങൾ” എന്ന വിഷയം അവതരിപ്പിച്ചു ചർച്ച നടത്തി. സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണൻ, സി.വി.സോമനാഥൻ, കെ.എം.ശങ്കരൻ, എം.ഉണ്ണികൃഷ്ണൻ, ടി.രാമകൃഷ്ണൻ, നിഷ ബാബു,
മായാദേവി, ടി.വി.ചന്ദ്രഭാനു
എന്നിവർ സംസാരിച്ചു.
