കിണറ്റിൽ തെന്നിവീണ് തൊഴിലാളി മരണപ്പെട്ടു

Screenshot
മട്ടന്നൂർ :- മട്ടന്നൂർ വെളിയമ്പ്ര പറയനാട് കിണർ നിർമാണത്തിനിടെയിൽ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. കുയിലൂരിലെ കെ.ബാലകൃഷ്ണൻ (കെ.ആർ.പി ബാലൻ, 62) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
ജോലി കഴിഞ്ഞ് കിണറ്റിൽ നിന്ന് കയറുമ്പോൾ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യ : ആർ.പി തങ്കമണി.
മക്കൾ : സ്മിത (KSFE, ശ്രീകണ്ഠപുരം), പരേതനായ സ്നികേഷ്.
മരുമകൻ : കെ.വിനോദ്.
സംസ്കാരം ഇന്ന് മേയ് 16 ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം നടക്കും.







