LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 15, 2026

എസ്.എസ്.എൽ.സി പരീക്ഷാ ഫലം: കണ്ണൂർ ജില്ലയ്ക്ക് മികച്ച വിജയം; 99.67% പേർക്ക് ഉപരിപഠന യോഗ്യത

0
Screenshot

Screenshot

Spread the love

കണ്ണൂർ: ഈ വർഷത്തെ (2026) എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ കണ്ണൂർ ജില്ലയ്ക്ക് തിളക്കമാർന്ന നേട്ടം. ജില്ലയിൽ പരീക്ഷ എഴുതിയ 34,893 വിദ്യാർത്ഥികളിൽ 34,778 പേരും ഉപരിപഠനത്തിന് അർഹത നേടി. 99.67 ശതമാനമാണ് ജില്ലയിലെ ആകെ വിജയശതമാനം.

ഫുൾ എ പ്ലസിൽ പെൺകുട്ടികളുടെ ആധിപത്യം

ജില്ലയുടെ വിജയക്കുതിപ്പിൽ പെൺകുട്ടികളാണ് മുന്നിൽ നിൽക്കുന്നത്. ആകെ 3,122 വിദ്യാർത്ഥികൾ ജില്ലയിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഇതിൽ 2,023 പേർ പെൺകുട്ടികളും 1,099 പേർ ആൺകുട്ടികളുമാണ്.

വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിലുള്ള വിജയം:

ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്:

• തലശ്ശേരി: ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിജയിച്ചത് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ്. 14,369 പേർ പരീക്ഷ എഴുതിയതിൽ 14,334 പേർ വിജയിച്ചു (99.76%). 1,323 പേർക്കാണ് ഇവിടെ ഫുൾ എ പ്ലസ് ലഭിച്ചത്.

• കണ്ണൂർ: 7,835 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 7,806 പേർ ഉപരിപഠനത്തിന് അർഹരായി (99.63%). 532 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

• തളിപ്പറമ്പ്: 12,689 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 12,638 പേർ മികച്ച വിജയം കരസ്ഥമാക്കി (99.6%). 1,267 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് സ്വന്തമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!