മണൽകടത്ത് ഡ്രൈവർ പിടിയിൽ

Screenshot
പയ്യന്നൂർ: അനധികൃത മണൽ കടത്തിനിടെ ടിപ്പർ ലോറിയും ഡ്രൈവറും പിടിയിൽ. ഡ്രൈവർ രാമന്തളി പാലക്കോട് സ്വദേശി എൻ.പി .പി . മുഹമ്മദ് ഷാനിദിനെ (28) യാണ് എസ്. ഐ. പി. ആർ. മിഥുനും സംഘവും പിടികൂടിയത്. ഇന്നലെ കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിൽ വെച്ചാണ് കെ.എൽ. 45.എ.0791 നമ്പർ ടിപ്പർ ലോറിയിൽ മണൽ കടത്തി പോകുന്നതിനിടെ പോലീസ് പിടികൂടിയത്. മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.







