ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: വളപട്ടണം സ്വദേശിനിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടമായി; സൈബർ ക്രൈം പോലീസ് കേസെടുത്തു

Screenshot
കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ വളപട്ടണം സ്വദേശിനിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. വളപട്ടണം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.
ഈ മാസം ആറു മുതൽ 12 വരെയുള്ള കാലയളവിൽ വിവിധ അക്കൗണ്ടുകളിലായി അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







