മോഷ്ടിച്ച ചെമ്പ് പാത്രങ്ങളുമായി രണ്ട് അസാം സ്വദേശികൾ പിടിയിൽ

തളിപ്പറമ്പ്:ക്ഷേത്രത്തിൽ നിന്നുംമോഷ്ടിച്ച ചെമ്പ്, ഓട്ടുപാത്രങ്ങൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ രണ്ട് അസാം സ്വദേശികൾപിടിയിൽ. അസാം ഗോൾപാറ സ്വദേശികളായ റൗഫിഖ് അലി (22) ഹമിദുൾ ഇസ്ലാം (23) എന്നിവരെയാണ് എസ്. ഐ. കെ. സുഭാഷും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10.30 മണിയോടെ പട്ടുവം അരിയിൽ കൊല്ലിച്ചാൽ വെച്ചാണ് ഇരുവരെയും നാട്ടുകാർ പിടികൂടിയത് . പറപ്പൂലിനു സമീപത്തെ ക്ഷേത്രത്തിലെ ചെമ്പ് ഓട്ടുപാത്രങ്ങൾ മോഷ്ടിച്ച് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വെച്ച പ്രതികൾ ഇന്നലെ രാത്രി 10 മണിയോടെ പിക് അപ്പിൽ എത്തി കടത്തി കൊണ്ടുപോകുന്നതിനിടെയാണ് നാട്ടുകാരുടെ പിടിയിലായത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.






