ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ 25, 38, 000തട്ടിയെടുത്തു

കണ്ണൂർ: ഫേസ്ബുക്കിലൂടെ പരസ്യം നൽകിയ ലിങ്ക് വഴിഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികൻ്റെ 25, 38, 0 0 0 രൂപ തട്ടിയെടുത്തു വെന്ന പരാതിയിൽ കണ്ണൂർസൈബർ ക്രൈം പോലീസ് കേസെടുത്തു.
വളപട്ടണം മന്നയിലെ സി. എൻ ഹൗസിൽ അൻവൻ ബിൻ മുഹമ്മദിൻ്റെ (73) പരാതിയിലാണ് കേസെടുത്തത്. 2026 ജൂൺ 5 നും ജൂലായ് 18 വരെയുള്ള കാലയളവിൽ പലതവണകളായി പരാതിക്കാരൻ്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതിനിർദേശിച്ച വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്കായി 25, 38,000 രൂപ നിക്ഷേപിച്ച ശേഷം നിക്ഷേപമോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






