ബേങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി 210 901 രൂപ തട്ടിയെടുത്തു

കണ്ണൂർ: വാട്സാപ്പ് കോളിൽ ബേങ്കിൻ്റെ ഹെഡ് ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് യുവാവിൻ്റെ ബേങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി 201901 രൂപ തട്ടിയെടുത്തു വെന്ന പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. കണ്ണൂർ പാലകണ്ടി വ്യാപാര ഭവനു സമീപത്തെ ഷംസീർ സൂപ്പിയുടെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 7ന് പരാതിക്കാരൻ്റെ ക്രഡിറ്റ് കാർഡിൻ്റെ ലിമിറ്റ് വർദ്ധിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടിൻ്റെ ഡിറ്റൈൽസും സിവിവി നമ്പറും കൈക്കലാക്കിയാണ് ഓൺലൈൻ തട്ടിപ്പുകാരനായപ്രതി പണം തട്ടിയെടുത്തത്.






