വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ

Screenshot
ചെറുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ വധിക്കാൻ ശ്രമിച്ചതിന് രണ്ടു പേർക്കെതിരെ കേസ് മുഖ്യ പ്രതി പിടിയിൽ . വയക്കര കൊല്ലാടയിലെ മങ്ങാട്ട് ഹൗസിൽ ജോണി തോമസിനെ (32) യാണ് ചെറുപുഴ എസ്.ഐ. ജി. വിഷ്ണു അറസ്റ്റുചെയ്തത്. രണ്ടാം പ്രതി അഷ്നക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വയക്കര ചെമ്പുല്ലാഞ്ഞിയിൽ താമസിക്കുന്ന ബി.സുമേഷിനെ (38) യാണ് വീട്ടിൽ കയറിആക്രമിച്ചത്. പ്രതികൾസുമേഷിൻ്റെ അച്ഛനെ സ്റ്റീൽ വളകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച പരാതിക്കാരനെ സ്റ്റീൽ വടികൊണ്ട് അടിക്കുകയും തലയ്ക്കു നേരെ സ്റ്റീൽ വടി വീശുകയും ചെയ്തു. പരാതിക്കാരൻ്റെ ഭാര്യയുടെ കൂടെ ജീവിക്കാനുള്ള പ്രതിയുടെ താല്പര്യമാണ് അക്രമത്തിനു കാരണം. പരിക്കേറ്റ സുമേഷ് ആശുപത്രിയിൽ ചികിത്സയിലാണ് പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു






