1.106 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

Screenshot
പഴയങ്ങാടി: വിൽപനക്കായി എത്തിച്ച 1.106 കിലോഗ്രാം കഞ്ചാവു ശേഖരവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പഴയങ്ങാടി പോലീസും റൂറൽ ജില്ലാ പോലീസ് മേധാവി ഉമേശ് ഗോയലിൻ്റെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് ബോർഡർ പാറ ബാൻസ് ഗാരയിലെ ബിശ്വജിത്ത് മണ്ഡലിനെ (25) യാണ് പഴയങ്ങാടി എസ്. ഐ. കെ.ടി.വി. രാജേഷ് അറസ്റ്റു ചെയ്തത്. ഇന്ന് പുലർച്ചെ 12.30 മണിക്ക് പഴയങ്ങാടി റെയിൽവെ സ്റ്റേഷൻ അണ്ടർ ബ്രിഡ്ജിന് സമീപം അമ്മായി തട്ടുകടയ്ക്ക് മുൻവശം വെച്ചാണ് 1.106 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. പോലീസ് സംഘത്തിൽ ഗ്രേഡ് എസ്ഐ സി . ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർ ടി.ജയേഷ് കുമാർ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.






