പോളണ്ട് വിസ വാഗ്ദാനം നൽകി 408240 രൂപ തട്ടിയെടുത്തു

Screenshot
ഇരിക്കൂർ : പോളണ്ടിലേക്ക് ജോലിക്കുളള വിസ വാഗ്ദാനം നൽകി 4,08,240 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം രണ്ടു പേർക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തു. കല്യാട് ഊരത്തൂർ കൊശവൻ വയലിലെ ഒ . എം നവനീതിൻ്റെ പരാതിയിലാണ് കോഴിക്കോട് ഫ്ലീഗൻ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം നടത്തുന്ന കോഴിക്കോട് കുംബ്ര പുഷ്പഗിരിയിലെ മാവേലി മണ്ണിൽ ഹൗസിൽ ജയ്നെറ്റ് ചാക്കോ , ജെയിൻ ചാക്കോ എന്നിവർക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തത്. പോളണ്ടിലെ കറ്റോ വൈസിലുള്ള വെയർഹൗസിൽ ജോലി അവസരമുണ്ടെന്ന് പരസ്യം നൽകിയ പ്രതികൾ പ്രതിമാസം ഒരുലക്ഷം രൂപ ശബളം വാഗ്ദാനം നൽകിയാണ് പരാതിക്കാരനോട് ആറുമാസം കൊണ്ട് പോളിഷ് ഭാഷ പഠിപ്പിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് 2026ജനുവരി 8 മുതൽ മെയ് വരെ പല തവണകളായി 4,08,240 രൂപ കൈക്കലാക്കി പിന്നീടു
വിസയോ നൽകിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വിസയ്ക്ക്







