ബസ് സർവ്വീസ് :സുരേഷ് ബാബു കമ്മിറ്റി കണ്ണൂരിൽ സിറ്റിംഗ് നടത്തി.

കണ്ണൂർ.ബസ് സർവീസുകളുടെ സമയവുമായി ബന്ധപ്പെട്ട പരാതികളും പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പഠിക്കുന്നതിനു വേണ്ടി സർക്കാർ നിയോഗിച്ച കേരള സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി മെമ്പർ കെ സുരേഷ് ബാബു കമ്മിറ്റിയുടെ സിറ്റിംഗ് കണ്ണൂർ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള പഞ്ചായത്ത് കോൺഫറൻസ് ഹാളിൽവെച്ച് നടന്നു.നിരവധി പേരാണ് കമ്മീഷൻ മുമ്പാകെ പരാതിയുമായി എത്തിയത്. സീനിയർ ഡെപ്യുട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി വി എം . ഷെരീഫ്, കെ എസ് ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ ജി പി പ്രദീപ് കുമാർ എന്നിവരും സുരേഷ് ബാബു
വിനൊപ്പം ഉണ്ടായിരുന്നു.







