കെ.ഇ.ഡബ്ല്യു.എസ്.എ. ജില്ലാ സമ്മേളനം പയ്യന്നൂരില്‍ നാളെയും മറ്റന്നാളും

പയ്യന്നൂര്‍: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍ വൈസേര്സ് അസോസിയേഷന് (കെഇഡബ്ല്യുഎസ്എ) ജില്ലാ സമ്മേളനം 12,13 നാളെയും മറ്റന്നാളുംകണ്ടോത്ത് കൂര്‍മ്പ ഓഡിറ്റോറിയത്തിലെ ബാലസുബ്രഹ്മണ്യന് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് പതാക ജാഥ നടക്കും.
12ന് രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം വി.കുഞ്ഞികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 9.30 ന് നടക്കുന്ന പൊതു സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. സമ്മേളനങ്ങളില്‍ സംഘടനയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.എം. മാത്യൂ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് പി.വി. രാഗേഷ്, ജനറല്‍ സെക്രട്ടറി എം.എസ്. അജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
ജില്ലാ സംസ്ഥാന നേതാക്കള്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ഇതര സംഘടനാ നേതാക്കന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും. കമ്പനി സ്റ്റാളിന്റെ ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ വി.പി.രതീഷ് നിര്‍വഹിക്കും. ഇലക്ട്രിക്കല്‍ പ്ലംബിംഗ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഷേണായി സ്ക്വയറിലേക്ക് പ്രകടനം, ആദരവ് എന്നിവയും നടക്കും. വൈകുന്നേരം അഞ്ചരക്ക് നടക്കുന്ന സമാപന സമ്മേളനം എം.വിജിന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് സരിന് ശശി ചികിത്സാ സഹായ വിതരണം നിര്‍വഹിക്കും. ജനങ്ങളുടെ സുരക്ഷയും തൊഴില്‍ സുരക്ഷയും ലക്ഷ്യമാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ സമ്മേളനത്തിലുണ്ടാകുമെന്ന്് ഭാരവാഹികളായ പി.പി.ഷിബു, ജി.വിജയകുമാര്‍, കെ.വിനോദ്കുമാര്‍, കെ.പി.രമേശന്, പി.സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.







