LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 10, 2026

പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനു മർദ്ദനം രണ്ടു പേർക്കെതിരെ കേസ്

0
Screenshot

Screenshot

Spread the love

ശ്രീകണ്ഠാപുരം: പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് യുവാവിനെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി കത്തി കൊണ്ട്ആക്രമിക്കുകയും വാഹനം തല്ലി തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. നിടിയേങ്ങ പെരും പറമ്പിലെ യു.കെ. സജിത്തിൻ്റെ (28) പരാതിയിലാണ് പെരും പറമ്പിലെ സരീഷ്, രാജേഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 8 ന് രാത്രി 11.50 മണിക്ക് പെരുംപറമ്പ് വെച്ചാണ് സംഭവം. പരസ്യ മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിൽ പരാതിക്കാരനെയും സുഹൃത്തിനെയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും രണ്ടാം പ്രതി പരാതിക്കാരനെ കത്തി കൊണ്ട് പരിക്കേൽപ്പിച്ചും ബുള്ളറ്റ് തല്ലി തകർക്കുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകി. 30000 രൂപയുടെ നഷ്‌ടംസംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!