പോക്സോ കേസിൽ ടൈൽസ് തൊഴിലാളി അറസ്റ്റിൽ.

Screenshot
ചന്തേര :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻപോക്സോ കേസിൽ അറസ്റ്റിൽ. തൃക്കരിപ്പൂർ ബീരിച്ചേരിയിലെ നാരായണനെ (52) യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മറ്റൊരു പഞ്ചായത്തിലെ രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ്ദിവസങ്ങൾക്ക് മുമ്പ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് കുട്ടിബന്ധുക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







