LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 9, 2026

കണ്ണൂരിൽ റോഡിലേക്ക് മലിനജലം ഒഴുക്കിവിട്ട മത്സ്യവണ്ടിക്ക് 5000 രൂപ പിഴ ചുമത്തി

0
7786a489-bac5-4b2f-9f13-52692ca496b2
Spread the love

കണ്ണൂർ: കണ്ണൂർ ദേശീയപാതയിൽ തെക്കീ ബസാറിന് സമീപം റോഡിലേക്ക് മലിനജലം ഒഴുക്കിവിട്ട ലോറിക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി. കെ.എൽ. 04 എ.എച്ച്. 3972 നമ്പിലുള്ള മത്സ്യവണ്ണിക്കാണ് നടപടി നേരിട്ടത്. വ്യാഴാഴ്ച രാവിലെ റോഡരികിൽ പാർക്ക് ചെയ്ത തൃശൂർ രജിസ്ട്രേഷനിലുള്ള വാഹനത്തിൽ നിന്നാണ് പൈപ്പ് വഴി മലിനജലം റോഡിലേക്ക് തള്ളിയത്.

സ്ഥലം വൃത്തിയാക്കാൻ ചെലവാകുന്ന തുക ഉൾപ്പെടെ വാഹന ഉടമയായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി നിഷാദ് കെ.ഐ.യിൽ നിന്നും ഈടാക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി.

പൊതുജനങ്ങൾക്കായി പ്രത്യേക അറിയിപ്പ്:

ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 9446 700 800 എന്ന വാട്സ്ആപ്പ് നമ്പറിൽ പൊതുജനങ്ങൾക്കും വാഹനത്തിന്റെ നമ്പർ ഉൾപ്പെടെയുള്ള തെളിവുകൾ നൽകാവുന്നതാണ്. ഈ നമ്പറിലെത്തുന്ന പരാതികൾ അന്വേഷിച്ച് കുറ്റക്കാർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനം പാരിതോഷികമായി വിവരം നൽകുന്ന വ്യക്തിക്ക് ലഭിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!