LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 23, 2026

കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ ‘വീട്ടിലേക്കൊരോട്ടോ’ പദ്ധതി: പതിമൂന്നാമത്തെ റോഡിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു; ഇതുവരെ 26 കുടുംബങ്ങൾക്ക് റോഡെന്ന സ്വപ്നം സഫലമായി

0
7f24f1cb-591a-4b32-affd-ff9d59a06308
Spread the love

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന മാതൃകാ കരുതൽ പദ്ധതിയായ ‘വീട്ടിലേക്കൊരോട്ടോ’ പദ്ധതിയിലെ പതിമൂന്നാമത്തെ റോഡിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു. ഇതോടെ പഞ്ചായത്തിൽ ആകെ 26 കുടുംബങ്ങളുടെ വർഷങ്ങളായുള്ള റോഡെന്ന സ്വപ്നമാണ് സഫലമായിരിക്കുന്നത്.

പഞ്ചായത്തിലെ 18-ാം വാർഡായ പൊറോളത്ത് എം.സി. പത്മനാഭൻ, കെ.കെ. പത്മാവതി, കെ. നാരായണൻ, ടി.ഒ. പ്രേമകുമാരി, എം.വി. രമേശൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വീട്ടിലേക്ക് ചെറുവാഹനം എത്തുന്നതിനുള്ള വഴിയൊരുങ്ങിയത്. കെ. കമാൽ ഹാജി, സി. പത്മാവതി, പി.പി. വാസന്തി, ഷാഹിദ കെ.കെ. എന്നിവരാണ് റോഡ് നിർമ്മാണത്തിനായി സൗജന്യമായി ഭൂമി വിട്ടുനൽകിയത്.

റോഡിനായി ഭൂമി വിട്ടുനൽകിയ കുടുംബങ്ങളെ തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡന്റ് എം.വി. സുശീല, പഞ്ചായത്തംഗം യൂസഫ് പാലക്കൽ, കെ. അച്ചുതൻ, വാർഡ് വികസന സമിതി കൺവീനർ എൻ.സി. ശശീന്ദ്രൻ മാസ്റ്റർ, മുഹമ്മദ് ഫൈസി, ടി.സി. മോഹനൻ, എം.സി. പത്മനാഭൻ എന്നിവരും നാട്ടുകാരും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!