LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 9, 2026

പാനൂർ വിനയൻ വധക്കേസ്: ഒരു സി.പി.എം. പ്രവർത്തകൻ കുറ്റക്കാരൻ; ശിക്ഷ ഈ മാസം 12-ന് വിധിക്കും

0
Screenshot

Screenshot

Spread the love

പാനൂർ :.പാനൂരിലെ ബി.എം.എസ്.പ്രവർത്തകനായ വിനയൻ  കൊലപാതകകേസിൽ ഒരു സി.പി.എം. പ്രവർത്തകൻ കുറ്റക്കാരൻ. മറ്റ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.പ്രതിക്കുള്ള ശിക്ഷ കോടതി 12 ന് വരുന്ന തിങ്കളാഴ്ച വിധിക്കും. തലശേരി താലൂക്കിൽ രാഷ്ട്രീയ സംഘർഷ പരമ്പരയും കൊലക്കത്തി രാഷ്ട്രീയവും പിടിമുറുക്കിയ കാലത്താണ് വിനയൻ കൊല്ലപെട്ടത്.

2009 മാർച്ച് 12 ന് രാത്രി എട്ടു മണിക്ക് ചമ്പാട് കുറിച്ചിക്കരയിൽ  വടക്കേച്ചാലിൽ രാഘവന്റെ മകൻ വി.സി. വിനയനെ ( 36 ) വെട്ടി കൊലപ്പെടുത്തിയ കേസ് മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസ് മുമ്പാകെയാണ്  പരിഗണിച്ചു വന്നത്. സി.പി.എം. പ്രവർത്തകരുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് വഴിയിൽ വീണു കിടക്കുകയായിരുന്ന വിനയനെ അതു വഴി വന്ന പാനൂർ പോലീസ് എസ്.ഐയായിരുന്ന ദിനേശ് കോറോത്താണ് തലശ്ശേരി ഗവ. ആശുപത്രിയിൽ പൊലിസ് ജീപ്പിൽ എത്തിച്ചത്.അപ്പോഴെക്കും വിനയൻ മരണപ്പെട്ടിരുന്നു.

സി.പി. എം.പ്രവർത്തകരായ ചമ്പാട്ടെ ജിമ്മിന്റവിട ബിജു (45) വിനെയാണ് കുറ്റക്കാരനായി കണ്ടെത്തിയത്. മറ്റ് പ്രതികളായ ടി. ഷാജി എന്ന ചെട്ടി ഷാജി (44) കാരായിന്റവിട തുണ്ടിയിൽ രജീഷ് (41) തലശ്ശേരി കുട്ടി മാക്കൂലിലെ അരുണാ നിവാസിൽ പി.എൻ.അരുൺ ( 42 )  റെനിൽ ( 44 )ബിഗേഷ് (40) റിഷാദ് മൻസിലിൽ കെ.കെ.അസ്കർ ( 38 )ചമ്പാട്ടെ പുതിയ പുരയിൽ രജീന്ദ്രനാഥ് (48)എന്നിവരെ 

കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്..ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു മാരായിരുന്ന പി.എസ്. നിഷി, നിക്സൺ ജോസഫ്, ഡോ.ഗിരിജാദേവി, പോലീസ് ഓഫീസർമാരായ ജയൻ ഡൊമനിക്, രാമചന്ദ്രൻ,രവീന്ദ്രൻ, പി.കെ.സന്തോഷ് കുമാർ, പി.ബിജു രാജ്,പുരുഷോത്തമൻ, ടി.സി. സുരേഷ് ബാബു,അനിൽ കുമാർ, ജിഷ. കെ.കെ.പി.ബിജു രാജ്,സയിന്റ് ഫിക്സ് അജീഷ്, വില്ലേജ് ഓഫീസർ സാരംഗപാണി, യു.ഡി.ക്ലാർക്ക് മനോജ്, പ്രോപ്പർട്ടി ക്ലാർക്ക് ശിവദാസൻ, കെ.വി ജിലേഷ്, വി.പി. ദിലീപ് കുമാർ, കെ.ശ്രീജേഷ്,അമീൻ തുടങ്ങിയ വരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!