2.928 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ശ്രീകണ്ഠാപുരം :
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി
എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.928 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി അമർ ശർമ്മ (37)യെയാണ്
ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.വി. ശ്രാവണും സംഘവും അറസ്റ്റു ചെയ്തത്.
ഇരിക്കൂർ പെരുവളത്തു പറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അൻസാർ നഗറിൽ നിന്നുമാണ്2.928 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
എക്സൈസ് സംഘത്തിൽഅസി. എക്സൈസ് ഇൻസ്പെക്ടർ വിനോദൻ ടി കെ,അസി. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ് ) പി സി വാസുദേവൻ,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, അർജുൻ നാരായണൻ, ശ്യാംജിത്ത് ഗംഗാധരൻ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ് )ഡ്രൈവർ കേശവൻ ടി എം എന്നിവരും ഉണ്ടായിരുന്നു.







