കണ്ണൂർ കോർപ്പറേഷൻ കേരളോത്സവത്തിന് തുടക്കമായി. മേയർ പി ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു.

കണ്ണൂർ കോർപ്പറേഷൻ കേരളോത്സവത്തിന് ഗെയിംസ് മത്സരങ്ങളോടെ കണ്ണൂർ പോലീസ് മൈതാനിയിൽ തുടക്കമായി. മേയർ പി ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോന ജയറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിഷാം താണ നന്ദി പറഞ്ഞു ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, സോനാ ജയറാം, വകൗൺസിലർമാരായ ഉമേഷൻ കണിയാൻകണ്ടി ഉഷ കുമാരി, പ്രദീപ് ടി, അനൂപ് ബാലൻ, , പ്രമീള, ഷബീർ കുഞ്ഞിപ്പള്ളി, റഫ്ന സി വി, അർഷാദ് എ, സഹദ് മങ്കടവൻ, അജിത്ത് പാറക്കണ്ടി, ജമാൽ ടി പി , അർഷാദ് എ,എം പി അനിൽ കുമാർ ,യൂത്ത് കോഡിനേറ്റർ വരുൺ തുടങ്ങിയവർ സംബന്ധിച്ചു. ഓട്ടമത്സരം, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിംഗ് ത്രോ, ലോങ്ങ് ജമ്പ്, ഹൈ ജമ്പ് പഞ്ചഗുസ്തി, കളരിപ്പയറ്റ്, വടംവലി, എന്നീ കായിക മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഇന്ന് താവക്കര ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ,കോർപറേഷൻ ഓഫീസ് കൗൺസിൽ ഹാളിൽ ചെസ്സ് മത്സരവും നടക്കും.നാളെ പോലീസ് മൈതാനിയിൽ വെച്ച് കബഡി മത്സരവും വ്യാഴം വെള്ളി ദിവസങ്ങളിൽ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് ഫുട്ബോൾ മത്സരവും ഞായറാഴ്ച എസ് എൻ കോളേജ് ഗ്രൗണ്ടിൽ വെച്ച് ക്രിക്കറ്റ് മത്സരവും നടക്കും .
നവംബർ 28 ശനിയാഴ്ച രാവിലെ 10 മണി മുതൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വെച്ച് കഥാരചന, കവിതാരചന, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ, മെഹന്ദി എന്നീ മത്സരങ്ങൾ നടക്കും.
നവംബർ 29 ഞായറാഴ്ച രാവിലെ 9 മണി മുതൽ ലളിതഗാനം, മാപ്പിളപ്പാട്ട്, നാടോടി പാട്ട് , കവിത പാരായണം, ശാസ്ത്രീയ സംഗീതം, സംഘഗാനം, കഥാപ്രസംഗം, മിമിക്രി, മൈമ്, മോണോ ആക്ട്, പ്രസംഗം,
നാടോടി നൃത്തം, ദേശഭക്തിഗാനം, ഭരതനാട്യം, കുച്ചിപ്പിടി, മോഹിനിയാട്ടം, ഒപ്പന, തിരുവാതിര, സംഘനൃത്തം എന്നീ കലാ മത്സരങ്ങൾ ഗവൺമെന്റ് മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും.







