നിക്ഷേപ തട്ടിപ്പ് : യുവതിയുടെ 27, 38,068 രൂപ തട്ടിയെടുത്ത അഞ്ചു പേർക്കെതിരെ കേസ്

കണ്ണൂർ: സ്വകാര്യധന കാര്യ സ്ഥാപനത്തിൽനിക്ഷേപിച്ചതുകയായ 27, 38.068 രൂപയും ജോലി ചെയ്തശമ്പളവും നൽകാതെ യുവതിയെ വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപനത്തിൻ്റെ മേധാവി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ചെറുപുഴ വാഴക്കുണ്ടം സ്വദേശിനിയായ വള്ളാട്ട് ഹൗസിൽ സുനിത റോബിൻ മാത്യുവിൻ്റെ പരാതിയിലാണ് കണ്ണൂരിൽ പ്രവർത്തിച്ച റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ് മലബാർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ. ഒ സണ്ണി എബ്രഹാം, ചെയർമാൻ രാഹുൽ ചക്രപാണി, ഡയരക്ടർമാരായ സിന്ധു ചക്രപാണി, അനിൽ ചക്രപാണി അക്കൗണ്ടൻ്റ് ബിൻസി ബാഹുലേയൻ എന്നിവർക്കെതിരെ വഞ്ചനാ കുറ്റത്തിനു കേസെടുത്തത് .2019 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്ത പരാതിക്കാരിയിൽ നിന്നും2023 ജനുവരി 16 മുതൽ പലതവണകളായി നിക്ഷേപിച്ച തുകയായ27, 38068 രൂപ തിരികെ തരാതെയും 2023 ഏപ്രിൽ മാസം മുതലുള്ള സാലറി നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







