സ്‌കൂട്ടറിലെത്തിയ മൂന്നംഗസംഘം യുവാവിനെ മർദ്ദിച്ചു

Screenshot
പഴയങ്ങാടി: സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാട്ടൂൽ
വേദാമ്പ്രം മസ്ജിദിന് സമീപത്തെ ഷക്കീസ് ഹൗസിൽ ഷക്കീറിൻ്റെ (45)പരാതിയിലാണ് കെ എൽ. 13. എഎക്സ് .9041 നമ്പർ സ്‌കൂട്ടറിലെത്തി ആക്രമിച്ച മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തത്. ഏഴാം തീയതി രാത്രി 9.30 മണിക്ക് പരാതിക്കാരൻ്റെ വീടിന് മുന്നിൽ ഗേറ്റിൽ തടഞ്ഞ് വെച്ച് പ്രതികൾ അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിക്കാരൻ നാട്ടിലെ അനീതിക്കെതിരെ പ്രതികരിച്ചതിന് മർദ്ദിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







