LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 20, 2026

കടമ്പൂർ ഈസ്റ്റ് യു.പി. സ്കൂൾ (കെ.ഇ.യു.പി) ശതാബ്ദി നിറവിലേക്ക്; സംഘാടക സമിതി രൂപീകരണ യോഗം നാളെ.

0
IMG-20260919-WA0078
Spread the love

എടക്കാട്: നിരവധി തലമുറകൾക്ക്‌ അറിവിന്റെയും തിരിച്ചറിവിന്റെയും ആദ്യപാഠങ്ങൾ പകർന്നു നൽകിയ മാതൃവിദ്യാലയമായ എടക്കാട് ടൗണിലെ  കടമ്പൂർ ഈസ്റ്റ് യു.പി   (കെ.ഇ.യു.പി) സ്കൂൾ   100 വയസ്സിന്റെ  നിറവിലേക്ക്.

എം.എൽ.എ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, മാധ്യമ പ്രവർത്തകർ, പ്രൊഫസർമാർ, ഐ.ടി പ്രൊഫഷണലുകൾ, അധ്യാപകർ,വ്യവസായ പ്രമുഖർ, രാഷ്ട്രീയ- സാമൂഹ്യ-കലാ രംഗത്തെ പ്രമുഖർ തുടങ്ങിയ ബഹുമുഖ പ്രതിഭകളടക്കം ആയിരക്കണക്കിന് വിദ്യാസമ്പന്നരെ  സംഭാവന ചെയ്ത ഈ വിദ്യാലയം 1926 ലാണ് സ്ഥാപിതമായത്. ഇപ്പോഴും കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ടും പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവു കൊണ്ടും  ഉപജില്ലയിലെ മുൻനിര സ്കൂളുകളിലൊന്നായി വിരാജിക്കുന്നു.
സ്കൂളിന്റെ ശതവാർഷികം ശ്രദ്ധേയമായ വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കുന്നതിനുള്ള  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്,  സംഘാടക സമിതി യോഗം നാളെ  (ഞായറാഴ്ച) രാവിലെ 10.30 ന് സ്കൂൾ ഹാളിൽ ചേരും. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ ഉദ്ഘാടനം ചെയ്യും. വിവിധ സമുന്നത വ്യക്തികൾ സംബന്ധിക്കും. യോഗത്തിൽ സ്കൂൾ പൂർവവിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും രക്ഷിതാക്കളും
സംബന്ധിക്കണമെന്ന് ഹെഡ്മിസ്ട്രസ്, പി.ടി.എ പ്രസിഡന്റ്, അലുംനി അസോസിയേഷൻ പ്രസിഡന്റ് എന്നിവർ അഭ്യർത്ഥിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!