മെത്താഫിറ്റമിനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Screenshot
പാപ്പിനിശേരി:ഓപ്പറേഷൻ തണ്ടറിൻ്റെഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരി മരുന്നായ മെത്താ ഫിറ്റമിനുമായി യുവാവിനെ പിടികൂടി. മാട്ടൂൽ സ്വദേശി അബ്ദുൾ റഹ്മാനെ (36) യാണ്
പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് അസി: ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും സംഘവും പിടികൂടിയത്.
പഴയങ്ങാടി ,താവം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ താവത്ത് വെച്ചാണ് 200 മില്ലി ഗ്രാം മെത്താംഫിറ്റാമിനുമായി പ്രതി എക്സൈസ് പിടിയിലായത്. പരിശോധനയിൽ
പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രജിരാഗ് പി പി,സിവിൽ എക്സൈസ് ഓഫിസർ മാരായ റെനിൽ കൃഷ്ണൻ. പി. പി ,രമിത്ത് കെ,അമൽ കെ എന്നിവരും ഉണ്ടായിരുന്നു
അതേ സമയംഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. അശോക കുമാറും സംഘവും പഴയങ്ങാടി, മാട്ടൂൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവു പൊതിയുമായി യുവാവിനെ പിടികൂടി. മാട്ടൂലിലെ കെ.സി .ഷറഫുദ്ദീനെ (38) യാണ് പിടികൂടിയത്.
മാട്ടൂൽ ഒളിയങ്കരയിൽ വെച്ചാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.







