വില്ലേജ് ഓഫീസുകൾക്ക് മുമ്പിൽ പെൻഷൻകാരുടെ ധർണ്ണസമരം

പയ്യന്നൂർ: വില്ലേജ് ഓഫീസുകൾക്ക് മുമ്പിൽ പെൻഷൻകാർ സമരം നടത്തി. സാമൂഹിക സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ച് നൽകില്ലെന്ന യു ഡി എഫ് സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ധർണ്ണാ സമരം നടത്തിയത്.
പയ്യന്നൂരിൽ സി. കൃഷ്ണൻ, വെള്ളൂരിൽ എം. രാലവൻ, കോറോത്ത് കെ.കെ.ഗംഗാധരൻ, പെരളത്ത് കെ. വിജീഷ്, കരിവെള്ളൂരിൽ പി. ഗംഗാധരൻ, രാമന്തളിയിൽ കെ.വി.ലളിത എന്നിവർ ഉദ്ഘാടനം ചെയ്തു.







