ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു

കാസർകോട്: ടാങ്കർ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ
സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു.
തളങ്കര ബാങ്കോട് സ്വദേശി ഹനീഫ (55) യാണ് ഇന്ന് പുലർച്ചെ മാംഗ്ലൂരിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരിച്ചത്.
വിദ്യാനഗർ ബി.സി റോഡിലെ ഫ്‌ളക്‌സ് വ്യാപാര സ്ഥാപന ഉടമയാണ്. ഇന്നലെ ഉച്ചയ്ക്ക് കാസറഗോഡ്പുതിയ ബസ് സ്റ്റാൻഡിനു സമീപം വെച്ചാണ് അപകടം. ടാങ്കർ ലോറിയിടിച്ച് സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹനീഫയെ നാട്ടുകാർ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു. തളങ്കര ബാങ്കോട് സ്വദേശികളായ പരേതരായ ഖാദറിൻ്റെയും ആയിഷയുടെയും മകനാണ്.ഭാര്യ: സിബിരിയ. മക്കൾ: ഉസ്‌ന, ഇഷാം. ഹനീഫ. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







