LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 18, 2026

കാൽ കാക്കണം: മുനീറിന് കൈത്താങ്ങായി അഡ്വ. കരീം ചേലേരി

0
a62b0a98-afd2-4279-ba30-4dc9b977bb84
Spread the love

തെരുവ് നായയുടെ കടിയേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം വലതു കാൽ മുറിച്ചുമാറ്റേണ്ടി വരുമോയെന്ന ആശങ്കയിൽ കഴിയുന്ന അഴീക്കോട് പൂതപ്പാറയിലെ പി.പി.മുനീറിന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. കരീം ചേലേരിയുടെ കൈത്താങ്ങ്.

വലത് കാൽമുട്ടിന് താഴെ നായയുടെ കടിയേറ്റതിനെ തുടർന്ന് ആഗസ്ത് 6 ന് ജില്ലാ ആശുപത്രിയിലെത്തിയ പ്രമേഹ രോഗി കൂടിയായ മുനീറിന് മതിയായ ചികിത്സ ലഭിക്കുകയുണ്ടായില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തി ശസ്ത്രക്രിയയിലൂടെ പഴുപ്പ് നീക്കിയെങ്കിലും കടുത്ത വേദനയും അവശതയുമായി പൂതപ്പാറ കണിശം മുക്കിലെ വാടക വീട്ടിൽ കഴിയുന്ന മുനീറിൻ്റെ ദയനീയാവസ്ഥ മലയാള മനോരമ റിപ്പോർട്ടർ ടി. അജീഷാണ് ജില്ലാ ലീഗ് പ്രസിഡണ്ടും സി.എച്ച്. സെൻ്റർ ജനറൽ സെക്രട്ടരിയും നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ അഡ്വ. കരീം ചേലേരിയുടെ ശ്രദ്ധയിൽ പെടുത്തിയത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ഒന്നര ലക്ഷത്തോളം രൂപ ചെലവായി, ഭക്ഷണത്തിനോ മരുന്നിനോ പണമില്ലാതെ വീട്ടിൽ കഴിയുന്ന മുനീറിൻ്റെ ദയനീയാവസ്ഥ അഡ്വ.കരീം ചേലേരി കണ്ണൂരിലെ ഉദാരമതിയായ ഒരു സഹോദരൻ്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് അദ്ദേഹം നൽകിയ 25000 രൂപ അഡ്വ. കരിംചേലേരി ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ കഴിയുന്ന മുനീറിന് കൈമാറി. അഴീക്കോട് പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടരി കെ.പി. മുഹമ്മദ് ഹാരിസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ കടുത്ത അവഗണനയും നിരുത്തരവാദിത്തവും മൂലമാണ് പ്രമേഹ രോഗിയായ മുനീറിന് ഈ അവസ്ഥ വന്നതെന്നും ഇതിനുത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!