സ്‌കൂട്ടറിലെത്തി യുവതിയുടെ രണ്ടേകാൽ പവൻ്റെ മാലകവർന്നു

Screenshot
മഞ്ചേശ്വരം: ഹെൽമെറ്റും മഴക്കോട്ടും ധരിച്ച് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ രണ്ടേകാൽ പവൻ്റെ മാല കവർന്നു. പൈ വെളിക ബായിക്കട്ട സ്വദേശിനി കെ. നയന (39)യുടെ രണ്ടേകാൽ പവൻ്റെ മാലയാണ് കവർന്നത് ഇന്നലെ വൈകുന്നേരം 3.10 മണിക്ക് ഹൊസങ്കടി എസ്.ബി.ഐ. ബാങ്കിന് സമീപം ദേശീയ പാത സർവ്വീസ് റോഡിൽ വെച്ച് ഭീഷണിപ്പെടുത്തിയാണ് രണ്ടംഗ സംഘം മാലകവർന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. 2, 30,000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







