ബാറിൽ വെച്ച് അടിപിടി അഞ്ചു പേർക്കെതിരെ കേസ്

Screenshot
തളിപ്പറമ്പ്:ബാറിൽ വെച്ച് അടിപിടി സ്ഥലത്തെത്തിയപോലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. പരിയാരംതിരുവട്ടൂർ പുളിയൂൽ സ്വദേശികളായ പി.പി. ജിജേഷ് (37), പ്രണവംഹൗസിൽ പ്രണവ് (31), പട്ടുവം കയ്യം സ്വദേശി കെ. പി. നാരായണൻ (37),അരിയിൽ സ്വദേശി കെ. വി. ഷംസുദ്ദീൻ (35), കുറ്റ്യേരി കണ്ണൻച്ചിറ യിലെ പി. കിഷോർ (32) എന്നിവരെയാണ് എസ്. ഐ. സി. ജി. സാംസണും സംഘവും പിടികൂടി കേസെടുത്തത്. ഇന്നലെ രാത്രി 10.10 മണിക്ക് ചിറവക്കിലെ ഹൊറിസോൺ ബാറിൽ വെച്ച് പരസ്പരം അടിപിടികൂടുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്.







