November 10, 2025

“വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര” സ്വീകരണത്തിനുള്ള ഒരുക്കം പൂർത്തിയായി.

img_8492-1.jpg

കണ്ണൂർ:
വെൽഫെയർ പാർട്ടി പ്രസിഡണ്ട് റസാഖ് പലേരി നയിക്കുന്ന ” സാഹോദര്യ കേരള പദയാത്ര “യെ സ്വീകരിക്കാനുള്ള ജില്ലയിലെഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. :നാടിന്റെ നന്മക്ക് നമ്മളൊന്നാകണം” എന്ന മുദ്രാവാക്യവുമായി ഏപ്രിൽ 19ന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കി മെയ് 31 ന് കോഴിക്കോട് സമാപിക്കും. മെയ് 24 മുതൽ 28 വരെയുള്ള ദിവസങ്ങളിലായാണ് ജില്ലയിലെ പദയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. 24 ന് കൂത്തുപറമ്പ് പാനൂരിൽ നിന്നാണ് പദയാത്ര ആരംഭിക്കുക. രാവിലേയും വൈകുന്നേരവുമായി ദിവസവും പത്ത് മുതൽ പതിനഞ്ച് കിലോമീറ്റർ ദൂരമാണ് പദയാത്ര നടത്തുന്നത്. കണ്ണൂരിലെ പരിപാടി 27 ന് വൈകുന്നേരം 4 മണിക്ക് തെക്കീ ബസാറിൽനിന്നാരംഭിച്ച് സിറ്റിയിൽ സമാപിക്കും. വിവി ധസാമൂഹിക ജനവിഭാഗങ്ങളിലെ നേതാക്കൾ, ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ . ജനകീയ സമര നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ച, നവോത്ഥാനചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിലെ സന്ദർശനം, തെരുവ് നാടകം. വിവിധ കാലാവിഷ്കാരങ്ങൾ തുടങ്ങി വ്യത്യ സ്ത പരിപാടികൾ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ മാധ്യമ പ്രവർത്തകരുമായ് സംസ്ഥാന പ്രസിഡണ്ട് സംവദിക്കും. പരിപാടിയുടെ ഭാഗമായി വിവിധകേന്ദ്രങ്ങളിൽ നേതാക്കൾ നേതൃത്വം നൽകുന്ന പദയാത്രകള് ഗൃഹ സമ്പർക്ക പരിപാടികളും സംഘടിപ്പിച്ചു വരുന്നതായും മണ്ഢലങ്ങളിൽ വിപുലമായ സംഘാട കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടെന്നും യാത്രക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സിക്രട്ടറിമാരായ ഫൈസൽ മാടായി, സി കെ മുനവ്വിർ,ട്രഷറർ ഫിറോസ് സജ്ജാദ്, വൈസ് പ്രസിഡണ്ടുമാരായ
യ പള്ളിപ്രം പ്രസന്നൻ , ജാബിദ ടിപി എന്നിവർ പങ്കെടുത്തു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger