മുഖ്യമന്ത്രി വിഡി സതീശൻ ഓന്തിനെ പോലെ നിറം മാറുന്നു എന്ന് എം.വി. ജയരാജൻ

Screenshot
മുഖ്യമന്ത്രി വിഡി സതീശനെയും കോൺഗ്രസ് പാർട്ടിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് എം.വി. ജയരാജൻ. വിഡി സതീശൻ അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായി മാറിയെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഒരു നിലപാടും മുഖ്യമന്ത്രിയായ ശേഷം മറ്റൊരു നിലപാടുമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികളോടുള്ള സമീപനത്തിലും ഇരട്ടത്താപ്പ് നിലനിൽക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ്സ് രാജ്യത്താകമാനം കലാപം അഴിച്ചു വിടുകയാണ് ഉണ്ടായതെന്ന് ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശൻ ഓന്ത് നിറം മാറുന്നത് പോലെ നിറം മാറുന്നു എന്ന് ജയരാജൻ വിമർശിച്ചു. വിഡി സതീശന്റെ ആർ എസ് എസ് ബന്ധം വളർന്നാണ് നിലവിലുള്ള കോൺഗ്രസ്സ് ബിജെപി ഡീൽ ആയത് എന്ന് അദ്ദേഹം വിമർശിച്ചു.







