LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 18, 2026

പിതാവിനെ മകൻ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്.ഐയെ തള്ളിയിട്ടു പ്രതി അറസ്റ്റിൽ

0
IMG-20260418-WA0042
Spread the love

ആലക്കോട്: പിതാവിനെ മകന്‍ ആക്രമിക്കുന്നത് സ്ഥലത്തെത്തി തടയാന്‍ ശ്രമിച്ച എസ്.ഐയേയും പോലീസ് ഡ്രൈവറേയും ഭീഷണിപ്പെടുത്തുകയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ഔദ്യോഗികകൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ. ആലക്കോട് പത്തായക്കുണ്ടിലെ കട്ടക്കൽ ഹൗസിൽ ജിൽത്ത് സെബാസ്റ്റ്യനെ(38)യാണ് ഇൻസ്പെക്ടർ കെ. രാജീവൻ അറസ്റ്റു ചെയ്തത്. 16 ന് രാത്രി 10.45 മണിക്കാണ് സംഭവം.

ആലക്കോട് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ടി.വി.സുരേഷ്‌കുമാര്‍(53),ഡ്രൈവര്‍ അതുല്‍(35) എന്നിവര്‍ക്കാണ് തള്ളിയിട്ട് പരിക്കേറ്റത്.
ജില്‍ത്ത് പിതാവിനെ മര്‍ദ്ദിക്കുന്ന വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസിനെയാണ് പ്രതി തള്ളിയിട്ടത്. അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!