22,70,000 രൂപ വാങ്ങിവഞ്ചിച്ച ട്രാവൽ ഏജൻസിക്കെതിരെ കേസ്.

പിണറായി : തായ്ലാൻ്റിലേക്ക്60 ഓളം പേർക്ക് ടൂർ പാക്കേജ് തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് 22,70,000 രൂപ വാങ്ങി ടൂർ നടത്താതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പാച്ചപ്പൊയ്ക ഒ ലയിക്കരയിലെ അനീഷ് കൊയ്യോടൻ്റെ പരാതിയിലാണ് ഒറ്റപ്പാലത്തെ ഡ്രീം ട്രാവലർ ഉടമപാലക്കാട് വീരമംഗലത്തെ കെ. രാജേഷ് (45), പാലക്കാട് സ്വദേശികളായ വിഷ്ണു, നുസൈബ, പ്രസന്നകുമാരി എന്നിവർക്കെതിരെയാണ് പിണറായി പോലീസ് കേസെടുത്തത്. 2026 മെയ് 27 നു തായ്ലാൻ്റിൽ ടൂർ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരൻ കോഡിനേറ്ററായ 60 ഓളം പേർ അടങ്ങുന്ന ഗ്രൂപ്പിനെ പരാതിക്കാരനും ഒന്നാം പ്രതിയും എഗ്രിമെൻ്റുണ്ടാക്കി പലതവണകളായി ബാങ്ക് വഴിയും നേരിട്ടും രണ്ടു മുതൽ നാല് വരെ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് 22,70,000 രൂപ അയച്ചു കൊടുത്ത ശേഷം ടൂർ നടത്താതെയും മുൻകൂറായി അടച്ച പണം തിരികെ നൽകാമെന്ന് പറഞ്ഞുണ്ടാക്കിയ എഗ്രിമെൻ്റിൽ വ്യാജ ഒപ്പ് വെച്ചും പരാതിക്കാരൻ്റെ ടൂർ ഗ്രൂപ്പിന് ബാക്കി നൽകേണ്ടതായ 13,10,000 രൂപ തിരിച്ച് നൽകാതെയും വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







